വിശുദ്ധ തോമാശ്ലീഹായുടെ രക്തസാക്ഷിത്വ വാർഷികത്തിന്റെ ഭാഗമായി ഇരിങ്ങാലക്കുട രൂപത മാതൃവേദി ഒരുക്കിയ മാർഗംകളി ഗിന്നസ് ബുക്കിലേക്ക് കയറിയിരിക്കുകയാണ്.
ചാലക്കുടി കാർമൽ സ്റ്റേഡിയത്തിൽ 87 വയസ്സുള്ള മറിയാമ്മ വറീത് കണ്ണമ്പുഴ യെന്ന അമ്മ ഉൾപ്പെടെ 1506 പേർ ചട്ടയും മുണ്ടും മേക്കാ മോതിരവും അണിഞ്ഞ് മാർഗംകളിയുടെ ചുവട് വച്ചപ്പോൾ അത് പുതിയൊരു ചരിത്രം സൃഷ്ടിക്കുകയായിരുന്നു .
ഇരിങ്ങാലക്കുട രൂപതാ അധ്യക്ഷൻ മാർ പോളി കണ്ണൂക്കാടൻ മാർഗം കളി ഉദ്ഘാടനം ചെയ്തു. ചാലക്കുടി എംഎൽഎ സനീഷ് കുമാർ ജോസഫ് , ചാലക്കുടി നഗരസഭ ചെയർമാൻ എബി ജോർജ്ജ് അടക്കമുള്ള ജനപ്രതിനിധികളും പ്രസ്തുത ചടങ്ങിൽ പങ്കെടുത്തു