കെപിസിസിയുടെ ആഹ്വാനപ്രകാരം ബൂത്ത് കമ്മിറ്റികളുടെ പ്രവർത്തനങ്ങൾ സജീവമാക്കുന്നതിന്റെ ഭാഗമായി ഞാൻ താമസിക്കുന്ന അങ്കമാലി നിയോജക മണ്ഡലത്തിലെ 89 ബൂത്ത് കമ്മറ്റി യോഗം എൻറെ വസതിയിൽ വച്ച് ചേരുകയുണ്ടായി. പ്രസിഡണ്ട് ബിജോയ് ചന്ദ്രൻ അധ്യക്ഷത വഹിച്ച യോഗത്തിൽ ബ്ലോക്ക് പ്രസിഡൻറ് ആന്റു മാവേലി, ബൂത്ത് ഇൻ ചാർജ് സിജു പുളിക്കൽ, വാർഡ് കൗൺസിലർ പോൾ ജോവർ, മുൻ ബ്ലോക്ക് പ്രസിഡണ്ട് കെ എസ് ഷാജി അടക്കമുള്ള കോൺഗ്രസ് നേതാക്കളും ,89 ആം ബൂത്തിലെ പ്രധാന കോൺഗ്രസ് പ്രവർത്തകരും യോഗത്തിൽ പങ്കെടുത്തു .

പ്രാഥമികമായി വോട്ടേഴ്സ് ലിസ്റ്റിൽ പുതിയ വോട്ടർമാരെ ചേർക്കുന്നതിന് വേണ്ട നടപടിക്രമങ്ങൾ പൂർത്തിയാക്കി കമ്മിറ്റിയുടെ പ്രവർത്തനം ഊർജിതമാക്കാൻ യോഗം തീരുമാനമെടുത്തു

Leave a Reply

Your email address will not be published. Required fields are marked *