കയ്പ്പമംഗലം ഗ്രാമപഞ്ചായത്തിൽ വിസ്മയ തീരം പാർക്ക് പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തു. ഫെഡറൽ ബാങ്കുമായി സഹകരിച്ച് സി.എസ്.ആർ ഫണ്ട് ഉപയോഗിച്ചാണ് നിർമ്മാണങ്ങൾ പൂത്തീകരിച്ചത്
കേരളത്തിലെ തീരപ്രദേശങ്ങൾ അന്തർദേശീയവും , ദേശീയവുമായ ടൂറിസ്റ്റുകളെ ആകർഷിക്കുമ്പോൾ തീരവും , തിരത്തെ സാധരണ ജനങ്ങൾക്കും അതിന്റെ ഗുണം ഉണ്ടാകും.
എന്നാൽ കേരള സർക്കാർ തീരനിയന്ത്രണവുമായി ബന്ധപ്പെട്ട് ആനുകൂല്യങ്ങൾ ലഭ്യമാകുന്ന തീര നിയന്ത്രണ മേഖല – 2019 വിജ്ഞാപനം തീരപ്രദേശത്ത് താമസിക്കുന്നവർക്ക് പ്രയോജനപ്രദമായ രീതിയിൽ നടപ്പിൽ വരുത്തുവാൻ വേണ്ട നടപടികൾ സ്വീകരിക്കുന്നില്ല. അതുമായി ബന്ധപ്പെട്ട തീരമേഖല മാനേജ്മെന്റ് പ്ലാൻ പുറത്തിറക്കാൻ കേരള സർക്കാർ എടുക്കുന്ന കാലതാമസം കുറ്റകരമായ അനാസ്ഥയാണ്