എഴുപതാമത് അഖിലേന്ത്യ സഹകരണ വാരാഘോഷം 2023 നോട് ബന്ധിച്ച് തൃശ്ശൂർ ജില്ലാ തല സമ്മേളനത്തിന്റെ പൊതുസമ്മേളനം കൊടുങ്ങല്ലൂരിൽ വച്ച് ഉദ്ഘാടനം ചെയ്തു.
കൊടുങ്ങല്ലൂർ എംഎൽഎ സുനിൽകുമാർ അധ്യക്ഷത വഹിച്ച യോഗത്തിൽ സഹകരണ ബാങ്ക് പ്രസിഡണ്ട്മാരും സഹകാരികളും പങ്കെടുത്തു.
സഹകരണ മേഖലയുടെ പ്രതിസന്ധി മാറ്റിയെടുക്കാൻ കൂട്ടായ പരിശ്രമം ആവശ്യമാണ്. സാധാരണ മനുഷ്യരുടെ ആശ്രയമാണ് സഹകരണ പ്രസ്ഥാനങ്ങൾ, അവർക്കു വേണ്ട ധനസഹായവും , അവരുടെ നിക്ഷേപങ്ങളുടെ ഭദ്രതയുമെല്ലാം സഹകരണ പ്രസ്ഥാനങ്ങളുടെ നേതൃത്വം വഹിക്കുന്നവരുടെ ഉത്തരവാദിത്വമാണ്