പെരുമ്പാവൂർ കൂവപ്പടി പഞ്ചായത്തിലെ കുടുംബശ്രീ പ്രവർത്തകരുടെ തിരികെ സ്കൂളിലേക്ക് എന്ന പരിപാടിയിൽ പങ്കെടുത്ത് സംസാരിച്ചു.
അമ്മമാരും സഹോദരികളും വളരെ ആത്മവിശ്വാസത്തോടെയും സന്തോഷത്തോടെയും അവർ പഠിച്ച സ്കൂളിലേക്ക് ഒരു ദിവസം കഴിഞ്ഞുപോയ വസന്തകാലത്തെ തിരികെ പിടിക്കുന്ന കാഴ്ച കൺകുളിർക്കെ കണ്ടു. വലിയൊരു നന്മയുടെ കൂട്ടായ്മയാണ് കുടുംബശ്രീ എന്നു തെളിയിക്കുന്നതായിരുന്നു തിരികെ സ്കൂളിലേക്ക് എന്ന പരിപാടി.
പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പിള്ളി അടക്കമുള്ള ജനപ്രതിനിധികളും പൊതുപ്രവർത്തകരും കുടുംബശ്രീ പ്രവർത്തകരോടൊപ്പം ഈ ചടങ്ങിൽ പങ്കെടുത്തു