പ്രിയപ്പെട്ട ഉമ്മൻചാണ്ടിയുടെ സ്മരണാർത്ഥം കൈപ്പമംഗലം നിയോജകമണ്ഡലത്തിലെ എറിയാട് പഞ്ചായത്തിലെ കോൺഗ്രസ് പ്രവർത്തകർ ചേർന്ന് നിർധനരായ കുടുംബങ്ങൾക്ക് ഉമ്മൻചാണ്ടി സ്മൃതി എന്ന പേരിൽ തുടങ്ങിയ ഭവന നിർമ്മാണ പദ്ധതിക്ക് ഇന്ന് തുടക്കം കുറിച്ചു.
എറിയാട് നടന്ന ചടങ്ങിൽ ആദ്യ ഭവനത്തിന്റെ തറക്കല്ലിടൽ നിർവഹിച്ചു. മനുഷ്യരോടുള്ള അളവറ്റ സ്നേഹത്തിന്റെ , സഹജീവികളോടുള്ള കരുണയുടെ പ്രതീകമായ ഉമ്മൻചാണ്ടിയുടെ ഓർമ്മകൾ തുളുമ്പുന്ന ഹൃദ്യമായ ചടങ്ങായിരുന്നു.
എറിയാട് പഞ്ചായത്തിലെ എല്ലാ കോൺഗ്രസ് പ്രവർത്തകരും ഈ മഹത്തായ സംരംഭം പൂർണ്ണതയിൽ എത്തിക്കാൻ വേണ്ടി ഒറ്റക്കെട്ടായി പരിശ്രമിക്കുന്നു എന്നുള്ളത് കോൺഗ്രസ് പ്രസ്ഥാനത്തിന് അഭിമാനിക്കാവുന്ന ഒന്നാണ് , അഭിവാദ്യങ്ങൾ