പെരുമ്പാവൂരിൽ യുഡിഎഫ് സംഘടിപ്പിച്ച
“സർക്കാരല്ലിത് കൊള്ളക്കാർ “
വിചാരണ സദസ്സിൽ പങ്കെടുത്തു കൊണ്ട് സംസാരിച്ചു.
വിലക്കയറ്റം കൊണ്ട് കേരളം പൊറുതിമുട്ടുകയാണ് , അഴിമതിയിൽ സിപിഎം കാരും അനുഭാവികളുമായ ഉദ്യോഗസ്ഥരും തമ്മിലുള്ള മത്സരമാണ്. കേന്ദ്ര സർക്കാരിൽ നിന്നും സംസ്ഥാനങ്ങൾക്ക് ലഭിക്കേണ്ടതായ ധന സഹായങ്ങൾ പോലും ലഭ്യമാക്കാൻ കേരളത്തിലെ എംപിമാർ മുന്നിട്ടിറങ്ങി കേന്ദ്ര കാര്യമന്ത്രിയെ കാണേണ്ട അവസ്ഥയാണ്.
കെടുകാര്യസ്ഥതയും സ്വജനപക്ഷപാതവും അഴിമതിയും , ധൂർത്തും മൂർദ്ധന്യതയിൽ എത്തിച്ച മറ്റൊരു സർക്കാർ കേരളത്തിൽ ഉണ്ടാവില്ല.
കഴിഞ്ഞ ദിവസം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഒഴിവ് വന്ന ഇടങ്ങളിൽ നടന്ന ഉപതിരഞ്ഞെടുപ്പിന്റ ഫലം യു.ഡി. എഫിനു അനുകൂലമായി വന്നത് കണ്ടിട്ടു പോലും കണ്ണു തുറക്കാത്ത മുഖ്യമന്ത്രിയാണ് പിണറായി വിജയൻ.