തൃശ്ശൂർ ജില്ലാ കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച ജനാധിപത്യ സംരക്ഷണം സദസ്സിൽ പങ്കെടുത്ത് സംസാരിച്ചു.
ഇന്ത്യൻ പാർലമെന്റിന്റെ ചരിത്രത്തിൽ ഇതിനു മുന്നേ ഉണ്ടാവാത്ത സംഭവവികാസങ്ങളാണ് കഴിഞ്ഞ കുറച്ചു ദിവസമായി നടന്നുവരുന്നത്. പാർലമെൻറ് ആക്രമണവുമായി ബന്ധപ്പെട്ട ആഭ്യന്തരവകുപ്പ് മന്ത്രി സഭയിൽ മറുപടി പറയണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പ്രതിഷേധിച്ച പ്രതിപക്ഷ എംപിമാരെ സഭയിൽ നിന്നും സസ്പെൻഡ് ചെയ്യുക വഴി ഇന്ത്യയിൽ ജനാധിപത്യത്തെ സസ്പെൻഡ് ചെയ്യാം എന്ന വ്യാമോഹമാണ് മോഡി സർക്കാരും ബിജെപിക്കുമുള്ളത് .
ഇന്ത്യയിലെ ജനാധിപത്യ വിശ്വാസികളായ ഏവരും ഈ ജനാധിപത്യവിരുദ്ധ നടപടിക്കെതിരായി പ്രതിഷേധ ശബ്ദം ഉയർത്തണമെന്ന് ആവശ്യപ്പെടുകയാണ്