യൂത്ത് കോൺഗ്രസ് ആലുവ നിയോജകമണ്ഡലം കമ്മിറ്റിയുടെ പ്രസിഡണ്ടായി സ്ഥാനമേൽക്കുന്ന പി എച്ച് അസ്ലമിന് അഭിവാദ്യങ്ങൾ .
കോൺഗ്രസിന്റെ ശക്തി ദുർഗമാണ് ആലുവ നിയോജകമണ്ഡലം ആലുവയിലെ കോൺഗ്രസ് നേതൃത്വത്തെ നയിക്കുന്നവർ മുൻകാല യൂത്ത് കോൺഗ്രസ് നേതാക്കന്മാരായിരുന്നു. കോൺഗ്രസ് ആശയത്തിൽ അടിയുറച്ച് നിഷ്ഠയോടെ പ്രവർത്തിച്ച് ഉണ്ടാക്കിയ അടിത്തറയാണ് ആലുവായിൽ ഇന്ന് കോൺഗ്രസിനുള്ളത്.
കഴിഞ്ഞകാല യൂത്ത് കോൺഗ്രസ് നേതാക്കന്മാരുടെ പാരമ്പര്യം കാത്തുസൂക്ഷിക്കാൻ പി എച്ച് അസ്ലമിനും കൂട്ടുകാർക്കും കഴിയട്ടെ എന്ന് ആശംസിക്കുന്നു.പ്രൗഢഗംഭീരമായ ചടങ്ങിൽ ആലുവ എംഎൽഎ അൻവർ സാദത്തും , തൃക്കാക്കര എംഎൽഎ ഉമ തോമസും, കോൺഗ്രസ് നേതാവ് എം ഒ ജോൺ അടക്കമുള്ള ജനപ്രതിനിധികളും പൊതുപ്രവർത്തകരും പങ്കെടുത്തു.