ആന്ധ്രാ സ്വദേശിനിയും വിധവയുമായ അലമേലുവിനും മകൾക്കും അമ്മക്കിളിക്കൂടിന്റെ 54 -മത് ഭവനത്തിന്റെ തറക്കല്ലിടൽ ചടങ്ങ് ഇന്ന് രാവിലെ നിർവ്വഹിച്ചപ്പോൾ മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ സ്വപ്നമാണ് സഫലീകരിക്കാൻ പോവുന്നത്. ആലുവ എം.എൽ.എ അൻവർ സാദത്തിന്റെ അമ്മ കിളിക്കൂട് പദ്ധതിയിലൂടെ നിരവധി നിരാലംബർക്കും , നിർധനർക്കും , പാർശ്വവൽക്കരിക്കപ്പെട്ടവർക്കും സുരക്ഷിതമായ വീടെന്ന സങ്കല്പം യാഥാർത്ഥ്യമായിട്ടുണ്ട് അതിൽ 54 മത്തെയാണ് അലമേലുവിനു ലഭിക്കുവാൻ പോവുന്നത്
അമ്മക്കിളിക്കൂട് ഭവനപദ്ധതി വളരെ കാര്യക്ഷമമായി നടപ്പിലാക്കുന്ന ആലുവ എം.എൽ.എ അൻവർ സാദത്തിനും , അലമേലുവിന്റെ ഭവനത്തിനായി സ്ഥലം സൗജന്യമായി വിട്ടു നൽകിയ ഫ്രാൻസിസ് വി വർഗീസിനും,സ്പോൺസർ വർഗ്ഗീസ്സ് പാറക്കക്കും അഭിനന്ദനങ്ങൾ