വെണ്ണിക്കുളം സെൻറ് ജോർജ് ഹയർ സെക്കൻഡറി സ്കൂളിന്റെ 72 മത് വാർഷിക ദിനാഘോഷവും യാത്രയയപ്പ് സമ്മേളനവും ഉദ്ഘാടനം ചെയ്തു.
സംഘാടകർ വാർഷിക ദിനാഘോഷങ്ങൾക്ക് പേരു നൽകിയിരിക്കുന്നത് “എസ്പരൻസാ 2024” എന്നാണ് പേരുപോലെതന്നെ വരാനിരിക്കുന്ന പരീക്ഷാക്കാലവും തുടർന്നുള്ള പുതിയ അദ്ധ്യായനവർഷവും പ്രത്യാശ നിറഞ്ഞതാവട്ടെ. പ്രതീക്ഷകളും സ്വപ്നങ്ങളുമാണ് വലിയ വിജയങ്ങളിലേക്കുള്ള ചവിട്ടുപടികൾ.
മികച്ചരീതിയിൽ വാർഷിക ആഘോഷങ്ങൾ സംഘടിപ്പിച്ച അധ്യാപകർക്കും, കുട്ടികൾക്കും സ്കൂൾ മാനേജ്മെൻ്റിനും എൻ്റെ അഭിനന്ദനങ്ങൾ