എംപി ഫണ്ടിൽ നിന്നും അനുവദിച്ച 25 ലക്ഷം രൂപ ഉപയോഗിച്ച് കോടനാട് അഭയാരണ്യം,വന്യജീവികൾക്കുള്ള പ്രകൃതി പുനരധിവാസ കേന്ദ്രത്തിൽ നിർമ്മിച്ച ചിൽഡ്രൻസ് പാർക്കിന്റെ ഉദ്ഘാടനം നിർവഹിച്ചു.
കുട്ടികളുടെ ശാരീരികവും മാനസികവുമായ വളർച്ചയ്ക്ക് ആവശ്യമായ ഭൗതിക സാഹചര്യങ്ങൾ ഒരുക്കുക എന്നത് പൊതുപ്രവർത്തകരുടെ കടമയാണ്.
ചടങ്ങിൽ പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പള്ളിയും, എറണാകുളം ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് മനോജ് മൂത്തേടൻ അടക്കമുള്ള ജനപ്രതിനിധികൾ പങ്കെടുത്തു.