അങ്കമാലി നഗരസഭയില്‍ ചമ്പന്നൂര്‍ പൂതാംതുരുത്ത് പ്രദേശത്ത് മുപ്പത് വര്‍ഷത്തിലേറെക്കാലം തരിശ് ഭൂമിയായി കിടന്നിരുന്ന 100 ഏക്കര്‍ പാടശേഖരത്ത് നെല്‍കൃഷി ചെയ്യുന്നതിന്റെ ഭാഗമായി നടന്ന വിത്തിടൽ പരിപാടികൾക്ക് നേതൃത്വം കൊടുത്തു.

അങ്കമാലി നഗരസഭ സംസ്ഥാന കൃഷിവകുപ്പിന്റെയും ചമ്പന്നൂര്‍ പാടശേഖരസമിതിയുടെയും സഹകരണത്തോടെ കുട്ടനാട്ടിലെ കര്‍ഷക സംഘവുമായുണ്ടാക്കിയ പാട്ടക്കരാറനുസരിച്ചാണ് കൃഷി ഇറക്കുന്നത്. വളരെ സന്തോഷത്തോടെയാണ് വിത്തിടൽ ചടങ്ങിൽ പങ്കെടുത്തത് , പുതുതലമുറയ്ക്ക് നൽകാവുന്ന നല്ലോരു പാഠമാണ് ഈ സംരംഭം.

അങ്കമാലി നഗരസഭ ചെയര്‍മാന്‍ മാത്യു തോമസ് ,വൈസ്ചെയര്‍പേഴ്സണ്‍ റീത്ത പോള്‍, വാര്‍ഡ് കൗണ്‍സിലര്‍ ഷൈനി മാര്‍ട്ടിന്‍ അടക്കമുള്ള ജനപ്രതിനിധികൾ,പാടശേഖര സമിതി അംഗങ്ങൾ,കൃഷി വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവര്‍ വിത്തിടൽ കർമ്മത്തിൽ പങ്കാളികളായി .

Leave a Reply

Your email address will not be published. Required fields are marked *