അയ്യമ്പുഴ ,കട്ടിംഗ് പുള്ളപ്പാറ ക്ഷേത്ര വിശ്വാസികളുടെയും,ഭാരവാഹികളുടെയും, പരിസരവാസികളുടെയും ചിരകാല സ്വപ്നമായിരുന്ന ക്ഷേത്ര കവാടത്തിൽ വെളിച്ച സംവിധാനമെന്നത് സാഫല്യമായി.
എം പി ഫണ്ടിൽ നിന്നുമുള്ള തുക വിനിയോഗിച്ചാണ് മിനി ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിച്ചത്.ജനപ്രതിനിധികളുടെയും,ക്ഷേത്ര ഭാരവാഹികളുടെയും, പൊതുപ്രവർത്തകരുടേയും സാന്നിധ്യത്തിൽ മിനി ഹൈമാസ്റ്റ് ലൈറ്റിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു.