കണ്ടന്തറ ഗവൺമെന്റ് യു പി സ്കൂളിൽ എം.പി. ഫണ്ടിൽ നിന്നും 28 ലക്ഷം രൂപ വിനിയോഗിച്ചു നിർമിക്കുന്ന പുതിയ കെട്ടിടത്തിന്റെ ശിലാ സ്ഥാപന കർമ്മം നിർവ്വഹിച്ചു.
കുട്ടികളുടെ വിദ്യാഭ്യാസത്തിനാവശ്യമായ സൗകര്യങ്ങൾ ഒരുക്കുക പ്രത്യേകിച്ച് പൊതുവിദ്യാലയങ്ങളുടെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുക എന്നത് പൊതു സമൂഹത്തിന്റെ കടമയാണ്. പൊതുവിദ്യാലയങ്ങളുടെ ഗുണനിലവാരം ഉയർത്താൻ ഭൗതിക സാഹചര്യങ്ങൾ വർദ്ധിപ്പിക്കേണ്ടതുണ്ട്. ഇന്നത്തെ ഈ ചടങ്ങ് അത്തരം സന്ദേശമാണ് നൽകുന്നത്.
കണ്ടന്തറ ഗവൺമെന്റ് യു.പി. സ്കൂളിന്റെ പുതിയ കെട്ടിടത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങളിൽ ഭാഗവാക്കാമാൻ കഴിഞ്ഞതിൽ സന്തോഷം . കുട്ടികൾക്കും , അധ്യാപകർക്കും , പി.ടി.എ ഭാരവാഹികൾക്കും എന്റെ ആശംസകൾ