PMGSY പദ്ധതിയിലുൾപെടുത്തി 7.16 – കോടി രൂപ വിനിയോഗിച്ച് നിർമിക്കുന്ന തേവക്കൽ കുഞ്ചാറ്റുകര– ശാന്തിഗിരി – വാഴക്കുളം റോഡിന്റെ നിർമാണോൽഘാടനം നിർവ്വഹിച്ചു.
ഇടറോഡുകളും ദേശീയപാതയുടെ ഗുണനിലവാരത്തിൽ പുതുക്കിപ്പണിയാനുള്ള പദ്ധതികൾ ചാലക്കുടി പാർലമെന്റ് മണ്ഡലത്തിൽ നടപ്പിൽ വരുത്തിയതിന്റെ ഭാഗമായിട്ടാണ് തേവക്കൽ കുഞ്ചാറ്റുകര– ശാന്തിഗിരി – വാഴക്കുളം റോഡിന്റെ നവീകരണ പ്രവർത്തനങ്ങൾ ഏറ്റവും മികച്ച രീതിയിൽ നടപ്പിലാക്കാൻ തുടക്കം കുറിക്കുന്നത്.
റോഡുകളുടെ കാര്യത്തിൽ നഗര-ഗ്രാമ വ്യത്യാസമില്ലാതെ ദേശീയ നിലവാരമുള്ള റോഡുകൾ എന്നതാണ് ലക്ഷ്യം.ചടങ്ങിൽ ആലുവ എം.എൽ.എ അൻവർ സാദത്തും , എറണാകുളം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടനും അടക്കമുള്ള ജനപ്രതിനിധികളും പങ്കെടുത്തു