മതിലകത്തെ പാപ്പിനിവട്ടം എ എം യു പി സ്കൂളിൻ്റെ വാർഷിക ദിനവും ,രക്ഷാകർതൃ ദിനവും ഉദ്ഘാടനം ചെയ്തു.
മതിലകത്തെ പ്രധാനപ്പെട്ടതും പാരമ്പര്യവുമുള്ള വിദ്യാലയമാണ് എ എം യു പി സ്കൂൾ. ഒരു ദേശത്തിൻറെ സാമൂഹിക സാംസ്കാരിക ഉയർച്ചയ്ക്ക് പ്രധാന പങ്കു വഹിച്ച സ്ഥാപനമാണ് ഈ മഹത്തായ വിദ്യാലയം.
വാർഷിക ദിനത്തിൽ പങ്കെടുക്കാനും, സ്കൂൾ അധികാരികളുമായും കുട്ടികളുമായും രക്ഷകർത്താക്കളുമായും ആശയവിനിമയം നടത്താനും കഴിഞ്ഞതിൽ വളരെയധികം സന്തോഷം.