പ്രതീക്ഷകളോടെ,വലിയൊരു ഉത്തരവാദിത്വം, ചാലക്കുടി പാർലമെന്റ് മണ്ഡലത്തെ പ്രതിനിധീകരിച്ച് ഇന്ന് പാർലമെൻറിൽ സത്യപ്രതിജ്ഞ ചൊല്ലി അംഗമായിരിക്കുകയാണ്.ചാലക്കുടി പാർലമെന്റ് മണ്ഡലത്തിലെ സമ്മതിദായകർ, തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഇടയിൽ അസുഖബാധിതനായി അശുപത്രിയിൽ കഴിയേണ്ടിവന്ന നാളുകളിൽ എനിക്കു വേണ്ടി പ്രചാരണത്തിനായി ഇറങ്ങിയ പ്രിയപ്പെട്ട കോൺഗ്രസ്സ് ,യു.ഡി.എഫ് നേതാക്കന്മാർ, പ്രിയപ്പെട്ട എം.എൽ.എ മാർ, കോൺഗ്രസ്സ് ബൂത്ത് പ്രസിഡന്റ്മാർ, യു.ഡി.എഫ് ന്റെ പ്രവർത്തകർ എല്ലാവരോടും പതിനേഴാം ലോക്സഭയുടെ ഭാഗമാകാൻ എന്നെ പ്രാപ്തനാക്കിയതിൽ ഞാൻ നന്ദി രേഖപ്പെടുത്തുന്നു. നിങ്ങളുടെ സഹകരണവും,പ്രാർത്ഥനയും എന്നും ഉണ്ടാവണം.