ചാലക്കുടി ലോകസഭ മണ്ഡലത്തിൽ പെടുന്ന അങ്കമാലി, ചാലക്കുടി, ആലുവ റയിൽവേ സ്റ്റേഷനുകളുടെ വികസനപ്രവർത്തനങ്ങൾക്കും, സ്റ്റേഷനുകളിൽ കൂടുതൽ സ്റ്റോപ്പേജുകൾ അനുവദിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് കേന്ദ്ര റയിൽവേ മന്ത്രി ശ്രീ. പീയുഷ് ഗോയലിനെ കണ്ട് നിവേദനം നൽകി, ഒപ്പം കേന്ദ്ര റയിൽവേ സഹമന്ത്രി സുരേഷ് അംഗടിയെ സന്ദർശിച്ച് നിവേദനം നൽകുന്നു
അങ്കമാലി, ചാലക്കുടി സ്റ്റേഷനുകളിൽ പാലരുവി എക്സ്പ്രെസ്സിനും, ചാലക്കുടിയിൽ ട്രിവാൻഡ്രം ചെന്നൈ മെയിലിനും,ആലുവയിൽ കണ്ണൂർ – തിരുവനന്തപുരം ജനശതാബ്ദിക്കും സ്റ്റോപ്പുകൾ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. വിഷയം പരിഗണിക്കാമെന്നുള്ള ഉറപ്പും രണ്ടു പേരിൽ നിന്നും ലഭിച്ചിട്ടുണ്ട്.