ശ്രീ ആദിശങ്കരൻറെ ജന്മ സ്ഥലമായ കാലടിയെ കേന്ദ്ര ടൂറിസം വകുപ്പിൻറെ പ്രസാദ് സ്കീം ൽ ഉൾപെടുത്തണമെന്നാവശ്യപ്പെട്ടുകൊണ്ട് കേന്ദ്ര ടൂറിസം മന്ത്രി പ്രഹ്ളാദ് സിംഗ് പട്ടേലിന് നിവേദനം സമർപ്പിച്ചു .ഒട്ടനവധി തീർത്ഥാടകർ എത്തിച്ചേരുന്ന പുണ്യ സ്ഥലമാണ് കാലടിയെന്നും കേന്ദ്ര ടൂറിസം വകുപ്പിന്റെ പ്രധാന ആകർഷണ പദ്ധതിയായ പ്രസാദ് സ്കീം ൽ ആദിശങ്കരൻറെ ജന്മ സ്ഥലമായ കാലടി ഉൾപ്പെടേണ്ടതിന്റെ ആവശ്യകതയും മന്ത്രിയെ ധരിപ്പിച്ചു .ഒപ്പം ചാലക്കുടി മണ്ഡലത്തിലെ പ്രസാദ് സ്കീം ൽ ഉൾപ്പെട്ടിട്ടുള്ള മലയാറ്റൂർ പള്ളി ,ചേരമൻ മസ്ജിദ് തുടങ്ങിയവയുടെ തുടർ നടപടികൾ വേഗത്തിലാക്കാനും പദ്ധതി എത്രയും വേഗം പൂർത്തീകരിക്കാനുള്ള നടപടികൾ ഉണ്ടാകണമെന്നും ആവശ്യപ്പെട്ടു .വിഷയം അതീവ പ്രാധാന്യത്തോടെയാണ് കാണുന്നതെന്നും വേണ്ട നടപടികൾ വേഗത്തിലുണ്ടാകുമെന്നും കേന്ദ്ര ടൂറിസം മന്ത്രി പ്രഹ്ളാദ് സിംഗ് പട്ടേൽ അറിയിക്കുകയുണ്ടായി .

Leave a Reply

Your email address will not be published. Required fields are marked *