പൊതുമേഖല സ്ഥാപനമായ, ഭാരത് പെട്രോളിയം കോർപ്പറേഷൻ (BPCL) / കൊച്ചി റിഫൈനറി സ്വകാര്യവത്കരിക്കാനുള്ള നീക്കത്തിനെതിരെ ഹൈബി ഈഡൻ എംപിയോടൊപ്പം കേന്ദ്ര പെട്രോളിയം മന്ത്രി ശ്രീ ധർമേന്ദ്ര പ്രധാനെ നേരിൽ കണ്ട് നിവേദനം സമർപ്പിച്ചു. ബിപിസിഎൽ കമ്പനിയുടെ നിലവിലുള്ള ആസ്തി മൂല്യം 115000 കോടി രൂപയാണ്, 53.29% വരുന്ന 50500 കോടി രൂപയുടെ ഓഹരികൾ സ്വകാര്യ മേഖലയ്ക്ക് കൈമാറാനുള്ള നീക്കമാണ് നടക്കുന്നത്, ബിപിസിയെല്ലിന്റെ ഭാഗമായ കൊച്ചിൻ റിഫൈനറിയിൽ IREP പ്രജക്റ്റിന്റെ ഭാഗമായി പെട്രോ കെമിക്കൽ കോംപ്ലക്സ് നിർമാണത്തിന് 16800 കോടി രൂപയുടെയും അനുബന്ധ പ്രൊജക്റ്റ്കളുടെ നിർമാണവുമായി ബന്ധപ്പെട്ട് 17000 കോടി രൂപയുടെയും വികസന പ്രവർത്തനങ്ങൾ നടന്നു വരുകയാണ്. ഈ ഘട്ടത്തിൽ കമ്പനി സ്വകാര്യവത്കരിക്കാനുള്ള നീക്കം സർക്കാർ ഖജനാവിന് കനത്ത നഷ്ട്ടം ഉണ്ടാക്കും, കൂടാതെ നിർമാണ തൊഴിലാളികളെയും കരാറുകാരെയും സ്വകാര്യവത്കരണം പ്രതികൂലമായി ബാധിക്കും. ഈ കാരണത്താൽ ബിപിസിയെൽ സ്വകാര്യവത്കരിക്കാനുള്ള നീക്കത്തിൽ നിന്നും കേന്ദ്രസർക്കാർ പിന്മാറണം.

Leave a Reply

Your email address will not be published. Required fields are marked *