പന്ത്രണ്ടു വയസ്സുള്ള കുട്ടി ക്ലാസ്സ് മുറിയിൽ പഠിച്ചു കൊണ്ടിരിക്കുമ്പോൾ പാമ്പുകടിച്ചതിൽ വൈദ്യസഹായം കൊടുക്കാൻ വൈകിയതിലൽ വെച്ച് മരണപ്പെടുവാൻ ഇടയായ സംഭവം അതീവ ദുഃഖത്തോടെയാണ് കേരളം കണ്ടത്. പല സർക്കാർ സ്ക്കുളുകളുടേയും ഭൗതീക സാഹചര്യങ്ങൾ വളരെ മോശമാണ്.ആദിവാസി മേഖലകളിൽ ഉള്ള മോഡൽ റസിഡൻഷ്യൽ സ്ക്കുളുകളിലെ ക്ലാസ്സ് മുറികളും, ഹോസ്റ്റലുകളും, ശുചി മുറിയുടേയും അവസ്ഥ ശോചനീയമാണ്. അവിടേക്ക് കുട്ടികളെ മാതാപിതാക്കൾ പഠനത്തിനായി അയാക്കാതിരിക്കാനുള്ള ഭൗതിക സാഹചര്യമാണ് ഉള്ളത്. സംസ്ഥാന സർക്കാർ സഹായം വളരെ കുറവുമാണ്. ഇത്തരത്തിൽ ഇടിഞ്ഞു വീഴാറായി നിൽക്കുന്ന കെട്ടിടങ്ങൾ പുതുക്കി പണിയാനും, പുതിയ കെട്ടിടങ്ങൾ വിദ്യാലയങ്ങൾക്കായി നിർമ്മിച്ചു നൽകാനും കേന്ദ്ര സർക്കാരിന്റെ സഹായം ആവശ്യമാണ്.