കൊറോണ വൈറസ് വ്യാപകമായി റിപ്പോർട്ട് ചെയ്യുന്ന സാഹചര്യന്തത്തിൽ കൊച്ചിയിൽ അടിയന്തിര ആവശ്യമെന്ന നിലയിൽ വൈറോളജി ലാബ് അനുവദിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രി ഹർഷ വർധനന് നിവേദനം നൽകി. കേരളത്തിലെ പ്രധാന വിമാനത്താവളമായ നെടുമ്പാശേരിയിൽ ദിനം പ്രതി പതിനായിരക്കണക്കിന് ആളുകളാണ് വന്നുപോകുന്നത്. നിലവിൽ ലാബ് സംവിധാനം ആലപ്പുഴ മെഡിക്കൽ കോളേജിൽ മാത്രമാണുള്ളതെന്നും, കൊച്ചിയിൽ വൈറോളജി ലാബ് വരുന്നതിലൂടെ വലിയൊരു ഗുണം മറ്റു ജില്ലക്കാർക്കും,വിമാനയാത്രികർക്കും ലഭിക്കുമെന്നും മന്ത്രിയെ ധരിപ്പിച്ചു.