രാജ്യത്തെ ഭിന്നശേഷിക്കാർക്ക് ലഭിക്കുന്ന എല്ലാ ആനുകൂല്യങ്ങളും വൃക്കരോഗികൾക്കും ലഭ്യമാക്കണമെന്ന് ലോക്സഭയുടെ ശൂന്യവേളയിൽ ആവശ്യപ്പെട്ടു .വൃക്കരോഗികൾ നേരിടുന്ന പ്രശ്നങ്ങൾ എവിടെയും ചർച്ച ചെയ്യപെടുന്നില്ല .ഇന്ത്യയിൽ ഒരു വൃക്ക രോഗിയുടെ ശരാശരി പ്രതിമാസ ചെലവ് 35,000 രൂപയായാണ് കണക്കാക്കപ്പെടുന്നത് .വൃക്കരോഗത്തോടൊപ്പം മറ്റ് രോഗങ്ങളുള്ള ഒരു രോഗിയുടെ ചെലവ് ഇതിലും കൂടുതലായിരിക്കും.പാശ്ചാത്യ രാജ്യങ്ങളിൽ, വൃക്ക തകരാറുള്ള ഒരു രോഗി ആഴ്ചയിൽ മൂന്നുതവണ ഹീമോ ഡയാലിസിസ് നടത്തുമ്പോൾ നമ്മുടെ രാജ്യത്ത് വ്യക്തിഗത ആരോഗ്യ ഇൻഷുറൻസിന്റെ അഭാവം , മതിയായ ഡയാലിസിസ് യൂണിറ്റുകളുടെ കുറവുകൾ , രോഗികളുടെ സാമ്പത്തിക അപര്യാപ്തത എന്നിവ കാരണം ആഴ്ചയിൽ രണ്ടുതവണ മാത്രമേ ഡയാലിസിസിന് വിധേയരാകാൻ കഴിയുന്നുള്ളൂ എന്നും ,വൃക്കരോഗികൾക്ക് ആഴ്ചയിൽ രണ്ടോ മൂന്നോ തവണ സൗജന്യമായി അല്ലെങ്കിൽ നാമമാത്ര നിരക്കിൽ ഡയാലിസിസ് നടത്താനുള്ള സൗകര്യങ്ങൾ സർക്കാർ ഏർപ്പെടുത്തണം.കൂടാതെ ആർ ഒ പ്ലാന്റിന്റെ കാര്യക്ഷമത, നെഫ്രോളജിസ്റ്റ്, ടെക്നീഷ്യൻ, മറ്റ് നഴ്സിംഗ് സ്റ്റാഫ് എന്നിവരുടെ സമന്വയിപ്പിച്ച സേവനങ്ങൾ ,വിവിധ ആശുപത്രികൾ ഈടാക്കുന്ന ചാർജിന്റെ മാനദണ്ഡങ്ങൾ എന്നിവ ഉറപ്പാക്കാൻ സർക്കാർ അടിയന്തിര നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു.