ഭിന്നശേഷിക്കാർക്ക് പ്രത്യേക ഇൻഷുറൻസും, തൊഴിൽ പോർട്ടലും നടപ്പിലാക്കണമെന്ന് ഇന്ന് പാർലമെന്റിൽ ആവശ്യപ്പെട്ടു.കണക്കുകൾ പ്രകാരം ഇന്ത്യയിൽ ഭിന്നശേഷിക്കാരുടെ എണ്ണം 26.11 മില്യന്‍ മുകളിലാണ് . ദൈനംദിന ജീവിതത്തിൽ ജോലി കണ്ടെത്തുന്നതിനോ ജീവിതം സുരക്ഷിതമാക്കുന്നതിനോ നിരവധി പ്രശ്നങ്ങളാണ് ഇവർ അഭിമുഖീകരിക്കുന്നത് .തൊഴിൽ രംഗത്ത് പൊതുമേഖലയിൽ 0.54 ശതമാനവും സ്വകാര്യമേഖലയിൽ: 0.28 ശതമാനവും ; ബഹുരാഷ്ട്ര കമ്പനികളിൽ: 0.05 ശതമാനവും മാത്രമാണ് ഭിന്നശേഷിക്കാർ ഉൾപ്പെട്ടിട്ടുള്ളത് .തൊഴിൽ മേഖലയിൽ തുല്യമായും ഫലപ്രദമായരീതിയിലും ഇവരെ പങ്കാളികളാക്കാൻ ഇവർക്കായി പ്രത്യേക തൊഴിൽ പോർട്ടലും ,ശരിയായ ചികിത്സകൾ, ആരോഗ്യം എന്നിവ ഉറപ്പുവരുത്താൻ പ്രത്യേക ഇൻഷുറൻസ് പോളിസിയും നടപ്പിലാക്കണമെന്നാണ് സഭയിൽ ആവശ്യപ്പെട്ടിട്ടുള്ളത്