ബ്രഹ്മപുരം വിഷയത്തിൽ അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ട് യു ഡി എഫ് എം പി മാരോടൊപ്പം കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രി മൻസുഖ് മാണ്ഡവ്യയെ പാർലമെന്റിൽ നേരിൽ കണ്ട് നിവേദനം കൈമാറി.മാലിന്യ പ്ലാന്റിൽ നടന്ന തീപിടുത്തം ഒരു ജനതയെ ആഴ്ചകളായി ആശങ്കയുടെ മുൾമുനയിൽ നിർത്തിയിരിക്കുകയാണ്. ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളാണ് പരിസരവാസികൾ അനുഭവിച്ചുകൊണ്ടിരിക്കുന്നത്. കേന്ദ്രസർക്കാരിന്റെ കൂടുതൽ ഫോഴ്സും, സഹായങ്ങളും ബ്രഹ്മപുരത്തിലേക്ക് ആവശ്യമാണെന്നും വിഷയത്തിന്റെ പ്രാധാന്യം കണക്കിലെടുത്ത് പരിഹാരം കാണുന്നതിന് നടപടികൾ സ്വീകരിക്കണമെന്നും മന്ത്രിയോടാവശ്യപ്പെട്ടു.ഒപ്പം എയിംസിൽ നിന്നും വിദഗ്ദ്ധ മെഡിക്കൽ സംഘത്തെ എറണാകുളത്തേക്ക് അയയ്ക്കണമെന്ന ആവശ്യത്തിന് മന്ത്രിയുടെ ഉറപ്പും ലഭിച്ചു.