ചന്ദ്രയാൻ 3 ദൗത്യ വിജയവുമായി നടന്ന ചർച്ചയിൽ പങ്കെടുത്തു കൊണ്ട് ലോകസഭയിൽ നടന്ന ചർച്ചയിൽ ഇന്ന് സംസാരിക്കാൻ സാധിച്ചു.

ശാസ്ത്രം വളരുന്നത് ഒരു സ്ഥാപനത്തിന്റെയോ ഒരു വ്യക്തിയുടെയോ മാത്രം ശ്രമത്തിന്റെ ഫലമായല്ല. അതൊരു കൂട്ടായ ചർച്ചയുടേയും, മാനവരാശിയുടേയും,കർമ്മശേഷിയുടെയും,ബുദ്ധിശക്തിയുടെയുമെല്ലാം കൂട്ടായ പ്രവർത്തനത്തിലൂടെയാണ്. മാതൃഭാഷയായ മലയാളത്തിലാണ് ഇന്ന് ചർച്ചയിൽ സംസാരിച്ചത്.മാനവരാശിക്ക് തന്നെ അഭിമാനമായ ചന്ദ്രയാൻ ദൗത്യ വിജയത്തിൽ അഭിമാനം കൊള്ളുന്നു. ഇതിന് പിന്നിൽ പ്രവർത്തിച്ച ശാസ്ത്രലോകത്തെ വ്യക്തികളെ ഇന്ന് നടത്തിയ പ്രസംഗത്തിൽ അഭിനന്ദിക്കുകയും ചെയ്തു.2008 യിൽ ചന്ദ്രയാൻ ഒന്ന് ചന്ദ്രനിൽ കാലുകുത്തി എന്ന് മാത്രമല്ല നാസയുടെ ഉപഗ്രഹങ്ങളുടെ ഉൾക്കണ്ണുകൾക്ക് പോലും കണ്ടെത്താൻ കഴിയാത്ത ജല സാന്നിധ്യം കണ്ടെത്തിയത് നമ്മുടെ രാജ്യത്തിന്റെ ദൗത്യത്തിലാണ്.

ഇവിടെ നമ്മൾ ചന്ദ്രയാൻ വിഷയത്തിൽ ചർച്ച നടത്തുമ്പോൾ ശാസ്ത്രലോകം ചന്ദ്രയാനെ ചന്ദ്രന്റെ ഉപരിതലത്തിൽ ഉറക്കുകയാണ്. ഉറങ്ങുന്ന ചന്ദ്രയാനെ ഉണർത്താനുള്ള കഴിവ് നമ്മുടെ ശാസ്ത്ര ലോകത്തിനുണ്ട് . പക്ഷേ ചരിത്രത്തിനു മുന്നിൽ ഇന്നും ഉറക്കം നടിക്കുന്ന ചില വ്യക്തികളെ ഉണർത്താൻ ശാസ്ത്രലോകത്തിന് കഴിയുന്നില്ല., ചരിത്രത്തിന് മുന്നിൽ ഇന്നും കണ്ണ് അടച്ച് ഉറക്കം നടിക്കുന്ന വ്യക്തികളെ ഉണർത്താൻ നമ്മുടെ ശാസ്ത്രലോകത്തിന് കഴിയട്ടെയെന്നും ചർച്ചിൽ പങ്കെടുത്തുകൊണ്ട് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *