ദേശീയപാത 66 ന്റെ ഭാഗമായി തളിക്കുളം മുതൽ കൊടുങ്ങല്ലൂർ വരെ ആറുവരി പാതയുടെ നിർമ്മാണത്തിനോടനുബന്ധിച്ച് മൂന്നുപീടിക കവലയിൽ ഗതാഗതം സുഗമമാക്കാനും , തടസ്സങ്ങൾ ഒഴിവാക്കാനും വാഹന അണ്ടർപാസ്സ് നിർമ്മാണത്തിന് അനുമതിയായി. നിർമ്മാണ പ്രവർത്തനത്തിനായി ദേശീയപാതാ അധികാരികൾ 1.91 കോടി രൂപ അനുവദിച്ചിട്ടുണ്ട് .
മൂന്നു പീടിക ജംഗ്ഷനിൽ അടിപ്പാത നിർമ്മാണവുമായി ബന്ധപ്പെട്ട് , അതിന്റെ ആവശ്യകത കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്ഗരിയെ നേരിട്ടു കണ്ട് ബോധ്യപ്പെടുത്തിയിരുന്നു.