സർക്കാരിന്റെ അനാസ്ഥമൂലമാണ് അങ്കമാലി ചമ്പന്നൂർ റെയിൽവേ മേൽപ്പാലത്തിന്റെ പണി തുടങ്ങാൻ കഴിയാത്തത് .സിൽവർ ലൈൻ പദ്ധതി പ്രഖ്യാപിച്ചത് മൂലം അനുമതി വൈകിയ അങ്കമാലി ചമ്പന്നൂർ റെയിൽവേ മേൽപ്പാലത്തിന് റെയിൽവേ അനുമതി നൽകണമെന്ന് ഞാൻ പാർലമെന്റിൽ ഉന്നയിച്ച ഉപ ചോദ്യത്തിൽ റെയിൽവേ മന്ത്രി അശ്വനി വൈഷ്ണോയി നൽകിയ മറുപടിയിലാണ് അങ്കമാലി ചമ്പന്നൂർ റെയിൽവേ മേൽപ്പാലം പൂർത്തിയാകാത്തത് – കേരള സർക്കാരിന്റെ അനാസ്ഥ മൂലമെന്ന് മന്ത്രി പാർലമെന്റിൽ പറഞ്ഞത്.

പ്ലാറ്റ് ഫോമിന് കുറുകെ ലെവൽ ക്രോസ്സ് നിലവിലുള്ള അപൂർവ്വം റയിൽവേ സ്റ്റേഷനുകളിൽ ഒന്നാണ് അങ്കമാലി. ദീർഘനേരം ലെവൽ ക്രോസ്സ് അടഞ്ഞു കിടക്കുന്നതിനാൽ റയിൽവേ സ്റ്റേഷൻ പരിസരത്ത് കടുത്ത ഗതാഗത കുരുക്ക് അനുഭവപ്പെട്ട് വരികയാണ്. ദിവസേന എൺപത്തഞ്ചോളം ട്രെയിനുകളാണ് ഇതുവഴി കടന്ന് പോകുന്നത്. നേരത്തെ 2019 -20 സാമ്പത്തിക വർഷം അനുമതിയായ മേൽപ്പാലം നിർമ്മാണം സിൽവർ ലൈൻ പദ്ധതിയുടെ അലൈൻമെന്റ് പൂർത്തിയാകാത്തത് മൂലം മരവിപ്പിച്ചിരിക്കുകയായിരുന്നു. സിൽവർലൈൻ പദ്ധതി ഏറ്റെടുത്തിരുന്ന കെ ആർ ഡി സി എൽ കഴിഞ്ഞ ഒരു വർഷം മുൻപ് നൽകിയ കത്തിന്റെ അടിസ്ഥാനത്തിൽ, മേൽപ്പാലത്തിന്റെ നിർമ്മാണം സിൽവർ ലൈൻ പദ്ധതിയുമായി ബന്ധപ്പിക്കേണ്ടതില്ല എന്ന് റയിൽവേ തീരുമാനമെടുക്കുകയായിരുന്നു. മേൽപ്പാലത്തിന്റെ പാളം കടന്നുപോകുന്ന ഭാഗത്തിന്റെ നിർമാണച്ചുമതല റയിൽവേക്കും, അപ്പ്രോച് റോഡ് നിർമ്മാണ ചുമതല ആർ ബി ഡി സി കെ കേരളസർക്കാരുമായി കോസ്റ്റ് ഷെയറിങ് വ്യവസ്ഥയിലുമായിരിക്കും നിർവ്വഹിക്കുക.

എന്നാൽ എറണാകുളത്തിനും, ഷൊർണൂരിനുമിടയിലുള്ള ഭാഗത്ത് മൂന്നും, നാലും ലൈനുകളായി ഇരട്ടിപ്പിക്കുന്നതിനുള്ള സർവേ പുരോഗമിച്ചു വരികയാണ്. സർവേ നടപടികൾ കഴിഞ്ഞ ഫെബ്രുവരിയിൽ അവസാനത്തോടെ പൂർത്തിയാകുമെന്ന് ദക്ഷിണ റെയിവേ അറിയിച്ചിരുന്നതാണ്. പുതിയ ലൈനിനായുള്ള അലൈൻമെന്റ് അന്തിമമായ ശേഷം മേൽപ്പാലം നിർമ്മാണത്തിനുള്ള ജനറൽ എഗ്രിമെന്റ് ഡ്രോയിങ് ആർ ബി ഡി സികെ തയ്യാറാക്കി റെയിൽവേയുടെ അംഗീകാരം നേടിയശേഷം ആർ ബി ഡി സി കെ യ്ക്ക് ഭൂമി ഏറ്റെടുക്കൽ നടപടികൾ ആരംഭിക്കാം എന്നും തൊണ്ണൂറു ശതമാനം ഭൂമി ഏറ്റെടുക്കൽ നടപടികൾ പൂർത്തിയാകുന്ന മുറയ്ക്ക് മേൽപ്പാലത്തിന്റെ ടെണ്ടർ നടപടികൾക്ക് റെയിൽവേ തുടക്കം കുറയ്ക്കുമെന്ന് നേരത്തെ റെയിൽവേ മറുപടി നല്കിയിരുന്നു .

തുടർനടപടികൾ ഉണ്ടാകാത്തതിനെ തുടർന്നാണ് ഞാൻ വിഷയം മന്ത്രിയോട് ഉപചോദ്യമായി ഉന്നയിച്ചത്. ചമ്പന്നൂർ മേൽപ്പാലം നിർമ്മാണത്തിന് അടിയന്തിരമായി മേൽനടപടികൾ സ്വീകരിക്കുവാൻ സംസ്ഥാന സർക്കാരിനോടാവശ്യപ്പെടും.

Leave a Reply

Your email address will not be published. Required fields are marked *