പെരുമ്പാവൂരിൽ തണ്ടേക്കാട് കോവിഡ് ഹോസ്പിറ്റൽ ,ആതുര സേവന രംഗത്ത് പ്രശസ്തമായ പീസ് വാല്ലി ഫൗണ്ടേഷൻ്റെ നേതൃത്വത്തിൽ നടത്തുന്ന കോവിഡ് ചികിത്സാ കേന്ദ്രത്തിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ചു, ചടങ്ങിൽ എൽദോസ് കുന്നപ്പള്ളി എം.എൽ.എയും,മുൻസിപ്പൽ ചെയർമാൻ സക്കീർ ഹുസൈനും പങ്കെടുത്തു.
അങ്കമാലിയിൽ കോവിഡ് പ്രാഥമിക ചികിത്സാ സൗകര്യങ്ങൾ ഒരുക്കുന്നതിന്ന് അങ്കമാലി താലൂക്ക് ഹോസ്പിറ്റലിൽ ഡൊമിസിലറി കോവിഡ് കെയർ സെൻ്റർ ഉദ്ഘാടനം ചെയ്തു, ഒപ്പം അങ്കമാലി എം.എൽ.എ.റോജി എം.ജോണും, അങ്കമാലി മുൻസിപ്പൽ ചെയർമാൻ റെജി മാത്യുവും പങ്കെടുത്തു. ഡൊമിസിലറി കോവിഡ് കെയർ സെൻ്ററിൻ്റെ ഭൗതീക സൗകര്യങ്ങൾ മെച്ചപ്പെടുത്താൻ വേണ്ട സംവിധാനങ്ങൾ ഉറപ്പു വരുത്തി.
പാറക്കടവ് പഞ്ചായത്തിൽ കോവിഡ് പ്രാഥമീക ചികിത്സക്കായി ഒരുക്കിയിട്ടുള്ള ഡോമിസിലറി കോവിഡ് കെയർ സെൻ്റർ ഉദ്ഘാടനം ചെയ്തു.
കൊടുങ്ങല്ലൂർ നിയോജക മണ്ഡലത്തിലെ അന്നമനട പഞ്ചായത്തിലെ യൂത്ത് കോൺഗ്രസ്സ് പ്രവർത്തകരുടെ കോവിഡ് പ്രതിരോധ പ്രവർത്തന പദ്ധതിയായ യൂത്ത് കെയറിൽ ഒരു കൂട്ടം യുവാക്കൾ ഭക്ഷണ പൊതികൾ സ്വരൂപിച്ച് പ്രദേശത്തെ വീടുകളിലും, വഴിയാത്രക്കാർക്കും എത്തിച്ചു കൊടുക്കുന്നു. ഒരാഴ്ചക്കാലമായി സന്നദ്ധ പ്രവർത്തനത്തിലൂടെ മാതൃകയായി മാറിയിരിക്കുകയാണ് യൂത്ത് കെയർ കൂട്ടം.
ആത്മവിശ്വാസത്തോടെ പറയുന്നു ഈ ദുരിതകാലവും ഒരുമിച്ചു കരകയറും