വെണ്ണിക്കുളത്ത് മാമല കേന്ദ്രീകരിച്ച് കോവിഡ് പ്രതിരോധനത്തിൻ്റെ ഭാഗമായി ഭക്ഷണം തയ്യാറാക്കി വിതരണം ചെയ്യുന്ന സമൂഹ അടുക്കളയിൽ സന്നദ്ധ പ്രവർത്തകരോടൊപ്പം ഭൗതീക സാഹചര്യങ്ങൾ വിലയിരുത്തി.

തുടർന്ന് തിരുവാണിയൂർ പഞ്ചായത്തിൽ കോവിഡ് പ്രതിരോധ പ്രവർത്തനത്തിന് ആവശ്യമായ അണുനശീകരണ പമ്പും, ലായനിയും, പി പി ഇ കിറ്റും വിതരണം ചെയ്തു. തിരുവാണിയൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വാർഡ് തല കർമസമിതിൾ രൂപീകരിച്ച് കോവിഡ് ബാധിതർക്ക് മാത്രമായി സഞ്ചരിക്കാൻ മൂന്നു വാഹനങ്ങളും സജ്ജീകരിച്ചിട്ടുണ്ട്. മഹാ മരിയുടെ കാലത്ത് മണ്ഡലം കോൺഗ്രസ് കമ്മിറ്റി തുടർന്നു വരുന്ന കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ മാതൃകാപരവും അഭിനന്ദനാർഹമാണ്.

പുതൃക്ക പഞ്ചായത്തിൽ കോവിഡ് ബാധിതരെ ശുശ്രൂഷിക്കാനായി പഞ്ചായത്ത് തലത്തിൽ തയ്യാറാക്കിയ ഡോമി സിലറി കോവിഡ് കെയർ സെൻ്ററിൻ്റെ ഉദ്ഘാടനം നിർവഹിച്ചു.

പൊതുസമൂഹം സജീവമായി നടത്തുന്ന ഇത്തരത്തിലുള്ള പ്രതിരോധ പ്രവർത്തനങ്ങൾ നൽകുന്ന സന്ദേശം നമ്മൾ ഒറ്റക്കെട്ടായി ഈ ദുരിതകാലവും അതിവേഗം പിന്നിടുമെന്നു തന്നെയാണ്