അങ്കമാലിയിൽ മഞ്ഞപ്ര പ്രഥമീക ആരോഗ്യ കേന്ദ്രത്തിലേക്ക് മഞ്ഞപ്ര യൂത്ത് കോൺഗ്രസ്സ് പ്രവർത്തകർ യൂത്ത് കെയർ പദ്ധതിയുടെ കോവിഡ് പ്രതിരോധത്തിൻ്റെ ഭാഗമായി സാനി റെറ്റസറുകളും, പൾസ് ഓക്സിമിറ്ററുകളും അടങ്ങിയ മെഡിക്കൽ കിറ്റുകൾ കൈമാറുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്തു, കോൺഗ്രസ്സ് നേതാവ് പി.ജെ.ജോയി എക്സ് എം.എൽ.എ യും, യൂത്ത് കോൺഗ്രസ്സ് പ്രവർത്തകരും പങ്കെടുത്തു.

തുടർന്ന് മഞ്ഞപ്ര സഹകരണ സംഘം നടത്തുന്ന സാമൂഹിക അടുക്കള സർന്ദർശിക്കുകയും ഭൗതികസാഹചര്യങ്ങൾ വിലയിരുത്തുകയും ചെയ്തു. കോവിഡ് ബാധിതർക്ക് മുടങ്ങാതെ ഭക്ഷണം തയ്യാറാക്കി കൊടുക്കുന്ന സംഘത്തിൻ്റെ സാമൂഹിക പ്രതിബദ്ധത പ്രശംസനീയമാണ്.

ഈ ദുരിതകാലവും അതിവേഗം ഒരുമിച്ചു പിന്നിടും നമ്മൾ.