ചാലക്കുടി നിയോജക മണ്ഡലത്തിലെ കുറ്റിക്കാട് സെൻ്റ് സെബാസ്റ്റ്യൻ പള്ളിയുടെ ആഭിമുഖ്യത്തിൽ കോവിഡ് ബാധിതർക്കായി മരുന്നുകളുടേയും, ഭക്ഷ്യ കിറ്റുകളുടേയും വിതരണത്തിന് തുടക്കം കുറിച്ചു. ഒപ്പം ചാലക്കുടി എം.എൽ.എയും ഉണ്ടായിരുന്നു. പ്രധാനമായും സെൻറ് സെബാസ്റ്റ്യൻ പള്ളിക്കമ്മറ്റിയുടെ നേതൃത്വത്തിൽ കോവിഡ് രോഗബാധിതർക്കായി ഒരു കൺട്രോൾ റൂം തുറന്ന് ആവശ്യക്കാർക്ക് ഏതു സമയത്തും സമീപീക്കാൻ തക്ക സംവിധാനം ഒരുക്കിയിട്ടുണ്ടെന്നുള്ളത് അനുകരണീയമാണ്.

തുടർന്ന് കുറ്റിക്കാട് ഫാർമേർസ് സർവ്വീസ് സഹകരണ സംഘത്തിൻ്റെ കീഴിൽ കോവിഡ് ബാധിതർക്കായി ഭക്ഷ്യധാന്യ വിതരണവും ഉദ്ഘാടനം ചെയ്തു.

ഒരുമിച്ചു കരകയും ഈ മഹാമാരിക്കാലവും.