പെരിയാറിനാൽ ചുറ്റപ്പെട്ടുകിടക്കുന്ന തുരുത്തിലേക്ക് ഒക്കൽ ഗ്രാമപഞ്ചായത്ത് തയ്യാറാക്കിയ ഫൈബർ ബോട്ട് ഞാൻ തുരുത്ത് വികസന സമതിക്ക് കൈമാറി.
പെരുമ്പാവൂർ എം എൽ എ എൽദോസ് കുന്നപ്പിള്ളിയും . ഒക്കൽ പഞ്ചായത്ത് പ്രസിഡന്റും, മറ്റ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പ്രതിനിധികളും ചടങ്ങിൽ സാക്ഷ്യം വഹിച്ചു.
വിനോദസഞ്ചാര കേന്ദ്രമായി മാറിക്കൊണ്ടിരിക്കുന്ന നാലുവശവും പെരിയാറിനാൽ ചുറ്റപ്പെട്ട ഒക്കൽ തുരുത്ത് നിവാസികൾക്കുവേണ്ടി ഒക്കൽ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ നടത്തിവരുന്ന വികസന പ്രവർത്തനങ്ങൾ അഭിനന്ദനാർഹമാണ്.