പെരുമ്പാവൂർ നിയോജകമണ്ഡലത്തിലെ കീഴില്ലം സെൻറ് തോമസ് ഹയർ സെക്കൻഡറി സ്കൂളിലെ ശതാബ്ദി ആഘോഷങ്ങളിൽ പങ്കെടുത്തു.
ഒരു ദേശത്തിന്റെ സാമൂഹിക, സാമ്പത്തിക, സാംസ്കാരിക വളർച്ചയ്ക്ക് തിരിതെളിയിച്ച വിദ്യാലയമാണ് കീഴില്ലം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ . സ്ക്കൂളിന്റെ 100 വർഷങ്ങൾ എന്നത് ഒരു ദേശത്തിന്റെ സാസ്കാരിക ഔന്നത്യവും, ശക്തമായ അടിത്തറയുടേയും സൂചനയാണ്. ശതാബ്ദിയുടെ തിളക്കത്തിൽ നിൽക്കുന്ന വിദ്യാലയത്തിലെ അധ്യാപകർക്കും , കുട്ടികൾക്കും , മാനേജ്മെന്റിനും എന്റെ ആശംസകൾ .