കാർഷിക വൃത്തിയിൽ ഏർപ്പെടുന്ന ആളുകൾക്ക് വേണ്ട പ്രോത്സാഹനവും ഒപ്പം മികച്ച ഉല്പാദനം കൈവരിക്കാൻ വേണ്ട സാങ്കേതിക അറിവുകളും പകർന്നുകൊടുക്കാൻ കൃഷിഭവനും സന്നദ്ധരായ ഉദ്യോഗസ്ഥരും ചേർന്ന് നമുക്കാവശ്യമായ വിളകൾ സുലഭമായി ലഭ്യമാക്കുന്ന ഗ്രാമ പഞ്ചായത്താക്കി കാഞ്ഞൂരിനെ മാറ്റിയെടുക്കട്ടെയെന്ന് ആശംസിക്കുന്നു.
കൃഷിഭവന്റെ ഉദ്ഘാടനം കാർഷിക മന്ത്രി പി. പ്രസാദ് നിർവഹിച്ചു. ചടങ്ങിൽ ആലുവ എംഎൽഎ അൻവർ സാദത്ത് അടക്കമുള്ള ജനപ്രതിനിധികളും പങ്കെടുത്തു.