നെടുമ്പാശ്ശേരി ഹജ്ജ് ക്യാമ്പിൽ പുണ്യ കർമ്മത്തിനായി യാത്രതിരിക്കുന്ന തീർത്ഥാടകരെ സംബോധന ചെയ്തു. ഹജ്ജ് ക്യാമ്പ് സന്ദർശിച്ച ഇന്ന് തീർത്ഥാടകരുമായി ആശയവിനിമയം നടത്തി.
സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ സി മുഹമ്മദ് ഫൈസിയുമായി തീർത്ഥാടകരുടെ സൗകര്യങ്ങൾ വിലയിരുത്തി. ആലുവ എംഎൽഎ അൻവർ സാദത്തും കൂടെ ഉണ്ടായിരുന്നു.