കേന്ദ്ര സർക്കാരിന്റെ സെൻട്രൽ റോഡ് ഇൻഫ്രാസ്‌ട്രെറ്റർ ഫണ്ടിൽ (CRIF) ഉൾപ്പെടുത്തി ചാലക്കുടി പാര്ലമെന്റ് മണ്ഡലത്തിലെ റോഡുകളുടെ നവീകരണത്തിന് 39.75 കോടി രൂപ അനുവദിച്ചു.
അങ്കമാലി നിയോജകമണ്ഡലത്തിലെ കാലടി – മലയാറ്റൂർ – കാടപ്പാറ – മുളങ്കുഴി അടങ്ങിയ 18.2 കിലോമീറ്റർ റോഡിൻറെ നവീകരണത്തിന് 22.75 കോടി രൂപയും ആലുവ നിയോജകമണ്ഡലത്തിലെ ദേശം – ചൊവ്വര – ശ്രീമൂലനഗരം – പുതിയേടം – പാറപ്പുറം അടങ്ങുന്ന 14.5 കിലോമീറ്റർ റോഡിൻറെ നവീകരണത്തിന് 17 കോടി രൂപയുമാണ് അനുവദിച്ചത്.
ദേശം – ചൊവ്വര – ശ്രീമൂലനഗരം – പാറപ്പുറം – വല്ലംകടവ് റോഡ് നവീകരണവും വല്ലംകടവ് പാലം നിർമ്മാണവും പൂർത്തിയാകുന്നതോടെ കാലടി പാലത്തിലും സമീപ പ്രദേശങ്ങളിലും അനുഭവപ്പെടുന്ന ഗതാഗത കുരുക്കിന് ഒരു പരിധി വരെ പരിഹാരമാകും. അതോടൊപ്പം കാലടി – മലയാറ്റൂർ – കാടപ്പാറ – മുളങ്കുഴി റോഡ് നവീകരണം കാലടി – മലയാറ്റൂർ തീർത്ഥാടനകേന്ദ്രങ്ങളിലേക്കുമുള്ള ഗതാഗതവും സുഗമമാക്കും.