ചാലക്കുടി അടിപ്പാതയുടെ നിർമ്മാണ പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തീകരിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കാനായി ഞാൻ ജനപ്രതിനിധികളുടെയും നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയുടെ ഉദ്യോഗസ്ഥരുടെയും , പുതിയ കരാർ കമ്പിനിക്കാരുടേയും യോഗം ചാലക്കുടിയിൽ വിളിച്ചു ചേർത്തു.
യോഗത്തിൽ ആറുമാസത്തിനുള്ളിൽ യുദ്ധകാല അടിസ്ഥാനത്തിൽ പണി പൂർത്തിയാക്കാൻ സാധിക്കുമെന്നും,
പാതയുടെ പണി പൂർത്തീകരിക്കുന്നതോടുകൂടി ചാലക്കുടിയിലെ ഗതാഗതക്കുരുക്കിന് ആശ്വാസമാകുമെന്നും യോഗം വിലയിരുത്തി.
യോഗത്തിൽ ചാലക്കുടി എംഎൽഎ ,ചാലക്കുടി നഗരസഭ ചെയർമാൻ, മുൻസിപ്പൽ കൗൺസിലർമാർ, ദേശീയപാത അതോറിറ്റിയുടെ ഉദ്യോഗസ്ഥന്മാർ,കരാർ കമ്പിനി ഉദ്യോഗസ്ഥന്മാർ തുടങ്ങിയവർ പങ്കെടുത്തു .