ലോക തപാൽ ദിനത്തോടനുബന്ധിച്ച് കെപിസിസി വിജാർ വിഭാഗ് അങ്കമാലി നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ലഹരി വിരുദ്ധ പരിപാടികൾ ഉദ്ഘാടനം ചെയ്തു.അതിന്റെ ഭാഗമായി ലഹരിക്കെതിരെ സ്നേഹിതന് ഒരു കത്ത് മത്സരത്തിൽ പങ്കെടുത്ത കുട്ടികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.
ലഹരിമുക്ത സമൂഹം എന്ന ആശയം പുതുതലമുറയിൽ വളർത്തേണ്ടതിന്റെ ആവശ്യകത വളരെ വലുതാണ്. ലഹരി വ്യാപാരത്തിന് മാഫിയകൾ നമ്മുടെ കുരുന്നുകളെ ഉപയോഗിക്കുമ്പോൾ നശിക്കുന്നത് വ്യക്തികളും കുടുംബങ്ങളും മാത്രമല്ല നമ്മുടെ രാഷ്ട്രം തന്നെയാണ്.
പുതുതലമുറയെ ലഹരിയുടെ പിടിയിൽ നിന്നും മോചിപ്പിക്കാൻ നമ്മുടെ ഭാഗത്തു നിന്നും ജാഗ്രതയോടെയുള്ള ഇടപെലുകൾ ആവശ്യമാണ്. തപാൽ ദിനത്തോടനുബന്ധിച്ച് ലഹരി വിരുദ്ധ പരിപാടി സംഘടിപ്പിച്ച വിചാരവിഭാഗത്തിന്റെ ഭാരവാഹികൾക്കും , മത്സരത്തിൽ പങ്കെടുത്ത കുട്ടികൾക്കും അഭിനന്ദനങ്ങൾ



