ചാലക്കുടി പാർലമെന്റ് മണ്ഡലത്തിലെ ഭിന്നശേഷിക്കാർക്ക് എഡിഐപി സ്‌കീം പ്രകാരം സൗജന്യമായി സഹായ ഉപകരണങ്ങൾ വിതരണം ചെയ്യുന്നതുമായി ബന്ധപ്പെട്ട് എറണാകുളം ജില്ലാ കലക്ടറേറ്റിൽ യോഗം ചേർന്നു. കേന്ദ്ര സർക്കാർ സ്ഥാപനമായ അലിംകോ (ALIMCO) മുഖേനയാണ് വൈകല്യമുള്ളവർക്ക് കൃത്രിമ സഹായ ഉപകരണങ്ങൾ, വീൽചെയർ, ക്രച്ചസ്, സ്‌ട്രെച്ചർ, ശ്രവണ സഹായ ഉപകരണങ്ങൾ, അന്ധരായ വ്യക്തികൾക്കുള്ള സഹായ ഉപകരണങ്ങൾ എന്നിവ വിതരണം നടത്തുന്നതെന്നും ഇതിലെ ഗുണഭോക്താക്കളെ കണ്ടെത്തുന്നതിന് താഴെ തട്ടിൽ ‍ രജിസ്‌ട്രേഷൻ നടത്തുന്നതിന് അങ്കണവാടി വർക്കർമാർ ആശാ വർക്കർമാർ എന്നിവരുടെ സേവനം ഇതിനായി ഉപയോഗപ്പെടുത്തും.

40 ശതമാനമോ അതിന് മുകളിലോ ഭിന്നശേഷി ഉളളവരും മാസ വരുമാനം 22500 രൂപ വരെ ഉള്ളവർക്കും ആണ് അർഹത.

അംഗനവാടി വർക്കർമാർ, ആശ വർക്കർമാർ എന്നിവർക്ക് രജിസ്‌ട്രേഷൻ സംബന്ധിച്ച് പരിശീലനം നല്‍കുമെന്നും ചാലക്കുടി പാര്‍ലമെന്റ് മണ്ഡലപരിധിയില്‍പ്പെട്ട ത്രിതല തദ്ദേശസ്വയംഭരണ അധ്യക്ഷന്മാർ, സെക്രട്ടറിമാർ, സി ഡി പി ഓ മാർ, ഐ സി ഡി എസ് സൂപ്പർവൈസർമാർ, ആശാവർക്കർമാരുടെ ചാർജ്ജുള്ള ഹെൽത്ത് ഇൻസ്‌പെക്ടർമാർ , ജില്ലാ പഞ്ചായത്ത് അംഗങ്ങൾ, മുനിസിപ്പൽ ചെയർമാൻമാർ, ഡി എം ഓ, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ, കോളേജിയേറ്റ് എജുക്കേഷൻ ഡെപ്യുട്ടി ഡയറക്ടർ, എൻ എസ് എസ് പ്രോഗ്രാം കോ ഓർഡിനേറ്റർ എന്നിവരുടെ യോഗം ഒരാഴ്ചയ്ക്കുള്ളിൽ നടത്താമെന്നും യോഗത്തിൽ നിർദേശിച്ചു. ജില്ലാ സാമൂഹ്യ നീതി ഓഫീസർ രജിസ്‌ട്രേഷൻ ‍ ആപ്പിന്റെ വിശദാംശങ്ങൾ യോഗത്തിൽ വിശദീകരിച്ച് രജിസ്‌ട്രേഷനുളള പരിശീലനം താഴെത്തട്ടിലെ പ്രവർത്തകർക്ക് നൽകി രെജിസ്ട്രേഷൻ നടപടികൾ ഉടൻ ആരംഭിക്കും. മെഡിക്കൽ ബോർഡ് സർട്ടിഫിക്കറ്റ് എടുക്കുവാൻ ‍ കഴിയാത്ത അർഹതയുള്ള ആളുകൾക്ക് ഉപകരണം വിതരണം ചെയ്യുന്നതിന്റെ കാര്യം പരിഗണിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *