പെട്രോളിനും ,ഡീസലിനും രണ്ടു രൂപ ലിറ്ററിന് അധികനികുതി ഈടാക്കാനുള്ള നടപടി മൂലം അനിയന്ത്രിത വിലക്കയറ്റത്തെ ക്ഷണിച്ചു വരുത്തിയ പിണറായി സർക്കാർ , കുടിവെള്ളം മുതൽ പൂട്ടി കിടക്കുന്ന വീടിന് വരെ നികുതി വർദ്ധിപ്പിച്ചിരിക്കുകയാണ് .

ജനജീവിതം ദുസ്സഹമാക്കുന്ന സംസ്ഥാന വ്യാപകമായി ജനരോഷം ആളി പടരുകയാണ് .

ബജറ്റിനെതിരെ നിയമസഭാ മന്ദിരത്തിൽ സമര പോരാട്ടങ്ങളുടെ ഭാഗമായി അതിന് നേതൃത്വം നൽകുന്ന യൂത്ത് കോൺഗ്രസ്സ് പ്രസിഡൻറ് ഷാഫി പറമ്പിൽ, മാത്യു കുഴൽനാടൻ,സി.ആർ മഹേഷ്, നജീബ് കാന്തപുരം അടക്കമുള്ള സഹപ്രവർത്തകരോടൊപ്പം.

പ്രിയപ്പെട്ട സമര ഭടന്മാരെ നേരിൽ കണ്ട് അഭിവാദ്യങ്ങൾ അറിയിച്ചു. വിലക്കയറ്റം രൂക്ഷമാക്കുന്ന രീതിയിൽ പെട്രോൾ ഡീസൽ വിലർദ്ധിപ്പിച്ചതിനു ശേഷം വിലകയറ്റം തടയാൻ 2000 കോടി അനുവദിച്ച ധനമന്ത്രിയെക്കുറിച്ച് എന്ത് പറയും , ഇത്രയും ഭാവനാശൂന്യനായ , പ്രായോഗിക പരിജ്ഞാനവുമില്ലാത്ത ഒരാൾ ധനമന്ത്രാലയം കൈര്യം ചെയ്യുന്നതിന്റെ ഭവിഷ്യത്താണ് അനിയന്ത്രിതമായ നികുതി ചുമത്തലിലും , വിലവർദ്ധനവിനും ഇടവരുത്തിയത്

Leave a Reply

Your email address will not be published. Required fields are marked *