രാഷ്ട്രപതിയുടെ നയ പ്രഖ്യാപനത്തിന്മേൽ നടന്ന നന്ദി പ്രമേയ ചർച്ചയിൽ പങ്കെടുത്തു കൊണ്ട് സംസാരിച്ചു.

ഇന്ന് രാജ്യം നേരിടുന്ന യാതൊരു പ്രതിസന്ധിയെയും അതിജീവിക്കാനോ, പരിഹാരം കണ്ടെത്താനോ ഉള്ള ഒരു മാർഗ്ഗവും മുന്നോട്ടുവയ്ക്കാത്തതാണ് രാഷ്ട്രപതി നടത്തിയ നയപ്രഖ്യാപനം.കോൺഗ്രസിന്റെ കാർഷിക വിപ്ലവവും, ധവള വിപ്ലവവും , വ്യവസായ പുരോഗതിയും, വിദ്യാഭ്യാസ പുരോഗതിയും, സാമ്പത്തിക പുരോഗതിയുമടക്കം രാജ്യമുണ്ടാക്കിയ നേട്ടങ്ങളിൽ കോൺഗ്രസിന്റെ സുപ്രധാനപങ്കുകൾ ഓരോന്നായി എടുത്തുപറഞ്ഞ പ്രസംഗം മാതൃഭാഷയായ മലയാളത്തിലാണ് ഇന്ന് സഭയിൽ അവതരിപ്പിച്ചത്.

ബിജെപി രാജ്യത്തെ മതേതര മൂല്യങ്ങളെ നശിപ്പിക്കുകയാണ്.75 വർഷക്കാലത്തിനിടെ രാജ്യമുണ്ടാക്കിയ നേട്ടങ്ങൾ കേവലം എട്ടുവർഷങ്ങൾ കൊണ്ട് ബിജെപി ഉണ്ടാക്കിയതല്ല.ഇന്ത്യയുടെ മഹത്തായ പാരമ്പര്യത്തിൽ ആത്മാഭിമാനം കൊള്ളുന്നയാളാണ് ഞാൻ. ആ പാരമ്പര്യം നൂറ്റാണ്ടുകൾ പഴക്കമുള്ളതും, പല തലമുറകളുടെ ശ്രമകരമായി ഉണ്ടായതുമാണ്. ഇന്ത്യയിൽ ജനിച്ചു വളർന്നവരുടെ മാത്രമല്ല, ഇന്ത്യയിലേക്ക് കടന്നുവന്ന വൈദേശികരായ ആര്യന്മാരുടെയും, മുകളന്മാരുടെയും, ബ്രിട്ടീഷുകാരുടെയും പാരമ്പര്യം

അതിലുണ്ട്. ഇവരടങ്ങുന്ന വൈദേശിക ശക്തികൾ നൽകിയ സംഭാവനകൾ വലുതാണ്.ആ ചരിത്രം വളച്ചൊടിക്കാൻ ശ്രമിക്കുന്ന ഒരു കാലഘട്ടത്തിലൂടെയാണ് രാജ്യം ഇപ്പോൾ കടന്നുപോകുന്നത്.

Leave a Reply

Your email address will not be published. Required fields are marked *