ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ലിമിറ്റഡും ആർട്ടിഫിഷ്യൽ ലിംബ്സ് മാനുഫാക്ച്ചറിങ് കോർപ്പറേഷൻ ഓഫ് ഇന്ത്യയും ചേർന്ന് അങ്കമാലിയിൽ വച്ച് നാഷണൽ കരിയർ സർവീസ് സെൻറർ ഫോർ ഡിഫറൻഷ്യലി ഏബിൾഡ് അസോസിയേഷൻ ഓഫ് ഇന്റലച്വൽ ഡിസബിലിറ്റി യുടെ സഹായത്തോടെ സംയുക്തമായി നടത്തിയ ഭിന്നശേഷിക്കാർക്കുള്ള സഹായ ഉപകരണ വിതരണ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.

കോർപ്പറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റി ഫണ്ട് സമൂഹത്തിലെ പാർശ്വവൽക്കരിക്കപ്പെട്ടവർക്കും ഭിന്നശേഷി വിഭാഗക്കാർക്കും വേണ്ടി ഫലവത്തായി ഉപയോഗിച്ച് അവരെയും മുഖ്യധാരയിലെ സഹജീവികൾക്കൊപ്പം മുന്നോട്ടു പോകുവാൻ ശക്തിപ്പെടുത്തുന്ന വിധത്തിൽ സഹായകരമായ നടപടികളാണ് ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ഭാഗത്തുനിന്നും ഉണ്ടായിട്ടുള്ളത്.

നമ്മുടെ ഒരു ശ്രദ്ധ ഒരു കൈ സഹായം ഇവയൊക്കെ മതി നമ്മളോടൊപ്പം നമ്മുടെ സഹജീവികളായ ഭിന്നശേഷി വിഭാഗത്തിൽ പെടുന്ന സഹോദരി സഹോദരന്മാർക്ക് കൂടി സ്വതന്ത്രമായും ,സ്വന്തമായും ദൈനംദിന പ്രവർത്തനങ്ങളിൽ ഏർപ്പെടുവാനും , സാധാരണ ജീവിതം പുലർത്തുവാനും.

Leave a Reply

Your email address will not be published. Required fields are marked *