കേരളത്തിലെ വിദ്യാർത്ഥി യുവജന പ്രസ്ഥാനങ്ങളുടെ വളർച്ചയിൽ വലിയൊരു പങ്കു വഹിച്ച എറണാകുളത്തെ യൂത്ത് കോൺഗ്രസ്സ് ഹൗസ് സന്ദർശിച്ചു.
വിദ്യാർത്ഥിയായിരിക്കുമ്പോൾ തുടങ്ങിയ ബന്ധമാണ് എറണാകുളത്തെ യൂത്ത് കോൺഗ്രസ്സ് സംസ്ഥാന കമ്മിറ്റി ഓഫീസുമായിട്ടുള്ള ബന്ധം.
ആദരണീയരായ എ.കെ.ആന്റണിയും , വയലാർ രവിയും അടക്കമുള്ള സമുന്നതരായ കോൺഗ്രസ്സ് നേതാക്കന്മാരുടെ പൊതു പ്രവർത്തനത്തിന്റെ തുടക്കവും നിർണ്ണായകവുമായ കാലഘട്ടവും എറണാകുളം സെന്റ് ആൽബർട്ട്സ് കോളേജിനു സമീപമുള്ള ഈ മന്ദിരവുമായി ബന്ധപ്പെട്ടു കിടക്കുന്നു.
ഒരു ഇടവേളക്ക് ശേഷം വീണ്ടും ഇന്ന് യൂത്ത് കോൺഗ്രസ്സ് ഹൗസിൽ എത്തിയപ്പോൾ നിരവധി നിർണ്ണായക തീരുമാനങ്ങൾ എടുത്ത സംസ്ഥാന കമ്മിറ്റി കൂടിയിരുന്ന ഹാൾ കണ്ടപ്പോൾ ഉൾപ്പെടെ ഒരു പാടു ഓർമ്മകൾ , തെളിഞ്ഞ മുഖങ്ങൾ. യൂത്ത് കോൺഗ്രസ്സ് ഹൗസ് എന്നും ആവേശമായിരുന്നു ജ്വലിക്കുന്ന സ്മരണകൾ സമ്മാനിച്ച , ആഴത്തിൽ ഹൃദയ ബന്ധമുള്ള ഒരു ഇടം.