പത്തുവർഷം മുമ്പ് വാഹനാപകടത്തിൽ പരിക്കുപറ്റി അരയ്ക്ക് താഴെ ചലനശേഷി നഷ്ടപ്പെട്ട മഴുവന്നൂർ ഗ്രാമപഞ്ചായത്തിലെ മണ്ണൂർ സ്വദേശിനി ബബിത സതീഷിനിന്റെ സ്വപ്നങ്ങൾക്ക് ചിറക് നൽകാൻ സാധിച്ചതിൽ ഏറെ ചാരിതാർഥ്യമുണ്ട്..

ചാലക്കുടി പാർലമെന്റിനെ പ്രതിനിധികരിക്കാൻ ഒരു എം.പി എന്ന നിലയിൽ നിങ്ങൾ നൽകിയ അവസരത്തിന്റെ അവസാന ഔദോഗിക പരിപാടിയായിരുന്നു ഇത്..

ബബിതയുടെ ഏറനാളത്തെ ആഗ്രഹമായിരുന്നു ഇലക്ട്രോണിക് വീൽചെയർ എന്നത്…

എം.പി. ലാഡ്സ് ഫണ്ടിൽ ഒന്നേകാൽ ലക്ഷം രൂപ വകയിരുത്തിയാണ് ബബിതയ്ക്ക് ഇലക്ട്രോണിക് വീൽചെയർ അനുവദിക്കാന് നമുക്ക് സാധിച്ചത്..

ഇത്രയും നാൾ വീടിനകത്ത് ജീവിതം തള്ളിനീക്കിയ തനിക്ക് ഇനിമുതൽ മറ്റുള്ളവരെ ബുദ്ധിമുട്ടിക്കാതെ പുറത്തിറങ്ങാൻ കഴിയുമെന്ന ആത്മവിശ്വാസത്തിലാണ് ബബിത.

ബബിതയ്ക്ക് തുടർജീവിതത്തിൽ എല്ലാ ഐശ്വര്യങ്ങളും ഉണ്ടാകട്ടെ എന്ന് പ്രാർഥിക്കുന്നു..

Leave a Reply

Your email address will not be published. Required fields are marked *