ചാലക്കുടി പാർലിമെന്റ് മണ്ഡലത്തിലെ ആധുനിക സൗകര്യങ്ങള്‍ക്കനുസൃതമായി നവീകരിച്ച 4 സ്മാര്‍ട്ട് വില്ലേജ് ഓഫീസ് മന്ദിരങ്ങള്‍ റവന്യൂമന്ത്രി അഡ്വ. കെ. രാജന് ഉദ്ഘാടനം ചെയ്തു. നെടുമ്പാശ്ശേരി, ആലുവ, ചേലമറ്റം, അറക്കപ്പടി, എന്നീ വില്ലേജ് ഓഫീസുകളാണ് ഉദ്ഘാടനം ചെയ്തത്.
ആധുനിക വിവര സാങ്കേതിക വിദ്യയിലൂടെ പോതുജനങ്ങൾക്ക് അവകാശപ്പെട്ട സര്‍ക്കാര്‍ സേവനങ്ങള്‍ വേഗത്തിലും ആയാസരഹിതമായും ജനങ്ങള്‍ക്ക് ലഭ്യമാക്കുന്ന വിധത്തിലാണ് സ്മാര്‍ട്ട് വില്ലേജ് ഓഫീസുകള്‍ ആസൂത്രണം ചെയ്തിരിക്കുന്നത്. ഇതുവഴി ഏവർക്കും ഭൂമിയുമായി ബന്ധപ്പെട്ട രേഖകളും ,മറ്റു സേവനങ്ങളും വിരൽ തുമ്പിൽ ലഭ്യമാക്കുന്ന രീതിയിൽ വേഗത്തിലും സുതാര്യമായും ലഭ്യമാക്കുക എന്നതാണ് ലക്ഷ്യം വെക്കുന്നത് .
ചടങ്ങിൽ എം.എൽ.എമാരായ അൻവർ സാദത്ത് , എൽദോസ് കുന്നപ്പിള്ളി, എറണാകുളം ജില്ലാ പഞ്ചായത്ത് പ്രസിഡന്റും , ജില്ലാ കളക്ടറും മറ്റു ജനപ്രതിനിധികളും പങ്കെടുത്തു.