ഒപ്പമുണ്ട് എംപി പദ്ധതിയുടെ ഭാഗമായി കൈപ്പമംഗലം, കൊടുങ്ങല്ലൂർ നിയോജക മണ്ഡലത്തിലെ ഭിന്ന ശേഷി വിഭാഗത്തിൽ ഉൾപ്പെടുന്ന സഹോദരങ്ങൾക്ക് ആവശ്യമായ സഹായ ഉപകരണങ്ങൾക്ക് അർഹരായ വ്യക്തികളെ നിർണ്ണയിക്കുന്ന ക്യാമ്പിൽ ഭിന്നശേഷി വിഭാഗത്തിൽ ഉൾപ്പെടുന്ന നിരവധി വ്യക്തികൾ പങ്കെടുത്തു. തുടർച്ചയായി നടക്കുന്ന ക്യാമ്പുകളിൽ പെരുമ്പാവൂരിലും , അത്താണിയിലും നടന്ന ക്യാമ്പുകൾക്ക് സമാനമായി വലിയ ജനപങ്കാളിത്തമാണ് കൊടുങ്ങല്ലൂർ പടിഞ്ഞാറെ നടയിലുള്ള പണിക്കർ ഹാളിലും കണ്ടത്.
ക്യാമ്പ് വിജയപ്രദമാക്കാൻ പ്രയത്നിച്ച ജനപ്രതിനിധികൾക്കും പൊതുപ്രവർത്തകർക്കും പ്രത്യേകം അഭിനന്ദനം അർഹിക്കുന്നു.
നാളെ ചാലക്കുടി വെച്ചുനടക്കുന്ന ക്യാമ്പിലും ഏവരുടേയും പങ്കാളിത്തവും , സഹകരണവും അഭ്യർത്ഥിക്കുന്നു.