കോൺഗ്രസ് പ്രവർത്തനം ചിട്ടപ്പെടുത്തുന്നതിനും ഊർജിതപ്പെടുത്തുന്നതിനുമായി ബൂത്ത്തല പ്രവർത്തകരെ സജ്ജരാക്കുന്നതിനു വേണ്ടി കെ പി സി സി ആവിഷ്ക്കരിച്ച മിഷൻ 2024 ന്റെ ഭാഗമായി ബൂത്ത്തല പ്രതിനിധികൾക്ക് പഠന ക്ളാസ് അങ്കമാലി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചു.

അങ്കമാലി,കറു കുറ്റി,മൂക്കന്നൂർ,പാറക്കടവ് മണ്ഡലങ്ങളിലെ ബൂത്ത്തല പ്രതിനിധികളായ ബൂത്ത് പ്രസിഡൻറുമാർ, ബൂത്ത് ലെവൽ ഏജൻറുമാർ ബൂത്തിൻ്റെചുമതലയുള്ള ഭാരവാഹികൾ എന്നിവർ പഠന ക്ലാസ്സിൽ പങ്കെടുത്തു. ബുത്ത് തല പഠന ക്ലാസ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു.

വർഗ്ഗീയ ശക്തികളെ അധികാരത്തിൽ നിന്നും തുരത്താൻ ജനാധി പത്യ ശക്തികൾ ഒന്നിക്കണമെന്ന സന്ദേശമാണ് കർണാടകത്തിൽ കോൺഗ്രസ്സിന് നൽകിയ ഉജ്ജ്വല വിജയത്തിലൂടെ ജനങ്ങൾ നകിയതെന്ന് അദ്ദേഹം പറഞ്ഞു.

പ്രവർത്തകരുടെ പങ്കാളിത്തവും ,കോൺഗ്രസ് നേതാക്കളുടെ സാന്നിധ്യം കൊണ്ടും എടുത്തു പറയേണ്ട ഒന്നായി മാറി പഠനക്ലാസ്സ്

Leave a Reply

Your email address will not be published. Required fields are marked *