കുറുപുംപടി ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മിഷൻ 2024 പരിപാടിയുടെ ഭാഗമായി ബൂത്ത് തല നേതൃത്വ പരിശീലന ക്യാമ്പ് മുതിർന്ന കോൺഗ്രസ്സ് നേതാവ് പി.പി.തങ്കച്ചൻ ഉദ്ഘാടനം ചെയ്തു.
ആവേശത്തോടെയാണ് പ്രതിനിധികൾ പങ്കെടുത്തത്. വിശദമായ ചർച്ചകളിൽ നിന്നും ഉരിത്തിരിയുന്നത് 2024 നടക്കുന്ന പൊതുതിരഞ്ഞെടുപ്പിൽ വർഗ്ഗീയ ശക്തികളെ അധികാരത്തിൽ നിന്നും താഴെ ഇറക്കും എന്നത് ഉറപ്പാണ്




